കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയ സംഭവം: വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും: ബാലാവകാശ കമ്മീഷൻ.
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പരിശോധന നടത്തി ബാലാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം ബി. ബബിതയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ 8 മണിക്ക് ശുചിമുറി തകർക്കാൻ ശ്രമം തുടങ്ങി. പത്ത് മണിക്ക് മന്ദിരത്തിൽ നിന്നും ചാടിപ്പോയി. ഇത്രയും സമയം എടുത്തിട്ടും ഇതൊന്നും ജീവനക്കാർ അറിഞ്ഞില്ല എന്നത് ഗൗരവമുള്ള കാര്യമാണ് എന്ന് കമ്മീഷൻ അറിയിച്ചു. സംഭവം നടക്കുമ്പോൾ സൂപ്രണ്ട് ഹോമിൽ ഇല്ലായിരുന്നു. ഹോമിൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായതായി കുട്ടികൾ പറഞ്ഞിട്ടില്ല. […]