വാക്സിന്‍ വിതരണത്തില്‍ ഗുരുതര പിഴവ്; 30 കുട്ടികള്‍ക്ക് ഒറ്റ സിറിഞ്ച്; വേറെ സിറിഞ്ചില്ലെന്ന് നഴ്സ്
മധ്യപ്രദേശിലെ സാഗറില്‍, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷനെടുത്തു. ജെയിന്‍ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ജിതേന്ദ്ര റായ് എന്നയാളാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഎച്ച്ഒ ഡി.കെ. ഗോസ്വാമി പറഞ്ഞു. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ‘ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്‍ ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം […]