മകളെ സിനിമ നടിയാക്കണം; നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ കഴിപ്പിച്ചു; അമ്മക്കെതിരെ പരാതിയുമായി പതിനാറുകാരി
നാല് വർഷത്തോളമായി അമ്മയുടെ ഉപദ്രവത്തിനിരയായ പെൺകുട്ടിയുടെ മോചനത്തിന് വഴിയൊരുക്കി ബാലാവകാശ കമ്മിഷൻ.ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയായ 16-കാരിയാണ് അമ്മക്കെതിരെ പരാതിയുമായെത്തിയത്. ‘അമ്മ നിർബന്ധിപ്പിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിക്കുന്നതായും ഉപദ്രവിക്കുന്നതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഹെല്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് മോചിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. സിനിമയിൽ അഭിനയിപ്പിക്കാനാണ് ‘അമ്മ ഹോർമോൺ ഗുളികകൾ നൽകിയതെന്നാണ് കുട്ടിയുടെ മൊഴി.നാലുവര്‍ഷമായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലം കാരണമുള്ള വേദന സഹിക്കാന്‍ വയ്യാതെയാണ് പരാതി നല്‍കിയത്. മാത്രമല്ല, സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന […]
