Kerala

വീണ്ടും ബാലവിവാഹം; 26 കാരൻ 17 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു, പെൺകുട്ടി ഗർഭിണി

  • 5th February 2023
  • 0 Comments

മൂന്നാറിൽ വീണ്ടും ബാല വിവാഹം. 17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും പൊലീസ് കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തി. ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് രഹസ്യവിവരം ലഭിച്ചതിനെ […]

Kerala

ഇടമലക്കുടിയിലെ ശൈശവ വിവാഹം; 47കാരനായ വരനെതിരെ പോക്സോ കുറ്റം ചുമത്തി

  • 1st February 2023
  • 0 Comments

ഇടുക്കി: ഇടമലകുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് വരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി. മൂന്നാർ പോലീസാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ഒളിവിൽ പോയ വരനു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. 47 വയസുള്ള വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ വ്യക്തിയാണ് 15കാരിയെ വിവാഹം കഴിച്ചത്. സംഭവം വൻ വിവാദമായി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും […]

Kerala News

ഇടമലകുടിയില്‍ 15 കാരിയെ 47 കാരന്‍ വിവാഹം ചെയ്തു;സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം

  • 30th January 2023
  • 0 Comments

ഇടമലക്കുടിയിൽ ശൈശവ വിവാഹം.15 വയസുകാരിയെ 47 കാരനാണ് വിവാഹം കഴിച്ചത്.ഒരു മാസം മുമ്പ് ഗോത്രാചാരപ്രകാരമായിരുന്നു ഇടമലകുടിയില്‍ വിവാഹം നടന്നത്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവരമറിഞ്ഞതോടെ വിവാഹം മരവിപ്പിക്കാനായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കോടതിയെ സമീപിച്ചു. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി. സംഭവത്തില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശുസംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമിപിച്ചു.

Local News

കൊടുവള്ളിയിലും ബാലവിവാഹം ?

  • 26th November 2022
  • 0 Comments

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഈ അടുത്തിടെ നടന്ന ബാലവിവാഹത്തിന് പുറമെ കൊടുവള്ളിയിലും ബാല വിവാഹമെന്ന് സൂചന.കഴിഞ്ഞ ദിവസം വന്ന ഒരു ഫോൺ സംഭാഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത് പോലീസ് വിവരം അറിഞ്ഞതിനെത്തുടർന്ന് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.സംഭവത്തിൽ വിവാഹം നടന്നോ ഇല്ലയോ എന്നുള്ളത് അറിയാൻ പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയും എടുക്കുന്നുണ്ട്.എന്നാൽ നടന്നോ ഇല്ലയോ എന്നുള്ളതുമായി ബന്ധപ്പെട്ട യാതൊരു തെളിവും ലഭിച്ചിട്ടില്ല.പതിനേഴ് വയസ് പ്രായമായ പെൺകുട്ടിയുടെ വിവാഹം നടന്നെന്നാണ് സൂചന.ഈ വിഷയത്തിൽ സമീപ പ്രദേശത്തെ പള്ളിക്കമ്മിറ്റിയിൽ നിന്നും അനുകൂല സാഹചര്യം അല്ലാത്തതിനെ […]

Local News

കുറ്റിക്കാട്ടൂരിലെ ബാലവിവാഹം;വരനടക്കം പ്രതികളെല്ലാം ഒളിവിൽ

  • 25th November 2022
  • 0 Comments

കുറ്റിക്കാട്ടൂരിലെ ബാലവിവാഹത്തിൽ വരനടക്കം പ്രതികളെല്ലാം ഒളിവിൽ.സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നിയമനടപടി തുടങ്ങി.പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊ‍ർജ്ജിതമാക്കി.കോഴിക്കോട് സിജെഎം കോടതിയിൽ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും. മെഡിക്കൽ കോളജ് പൊലീസിനോടും ശിശു സംരക്ഷണ വകുപ്പിനോടും ചൈൽഡ് വെൽഫെയർ കമ്മിറ്റി അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്ഒളിവിൽ പോയ വരനൊപ്പമാണ് പെൺകുട്ടിയെന്നതിനാൽ പ്രാഥമിക മൊഴിയെടുപ്പ് പോലും ഇതുവരെ നടന്നിട്ടില്ല. പെൺകുട്ടിക്ക് അടുത്ത ഏപ്രിലിൽ മാത്രമാണ് 18 വയസ്സ് പൂർത്തിയാകുക. ഇത് മറച്ചുവച്ച് […]

Kerala News

കുറ്റിക്കാട്ടൂരിൽ ബാലവിവാഹം ;മാതാപിതാക്കൾക്കും വരനുമെതിരെ കേസ്

  • 24th November 2022
  • 0 Comments

കുറ്റിക്കാട്ടൂരിൽ ബാലവിവാഹത്തിനെതിരെ പൊലീസ് കേസെടുത്തു. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത്. മെഡിക്കല്‍ കോളജ് പൊലീസാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.വിവാഹത്തിന് കാര്‍മികത്വം വഹിച്ചവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ബാലവിവാഹ നിരോധനപ്രകാരമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വൈദ്യ പരിശോധന കൂടി നടത്തിയ ശേഷമാകും […]

National

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് ജാർഖണ്ഡിൽ

  • 8th October 2022
  • 0 Comments

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികളുടെ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമായി ജാർഖണ്ഡ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറലിന്റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് നടത്തിയ സർവേ പ്രകാരം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശതമാനം ജാർഖണ്ഡിൽ 5.8 ആണ്. ജാർഖണ്ഡിൽ ഗ്രാമപ്രദേശങ്ങളിൽ 7.3 ശതമാനവും നഗരപ്രദേശങ്ങളിൽ മൂന്ന് ശതമാനവുമാണ് ശൈശവവിവാഹങ്ങൾ. 21 വയസ്സിന് മുമ്പ് പകുതിയിലധികം സ്ത്രീകളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് ജാർഖണ്ഡും പശ്ചിമ ബംഗാളിലും. […]

Kerala News

ചാലിയത്ത് ശൈശവ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു

  • 17th June 2022
  • 0 Comments

കടലുണ്ടി ചാലിയം ജംഗ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് […]

Kerala News

മലപ്പുറത്ത് ശൈശവ വിവാഹം;ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

  • 25th January 2022
  • 0 Comments

മലപ്പുറത്ത് ശൈശവ വിവാഹം.ഒരു വര്‍ഷം മുമ്പാണ് പതിനാറുകാരിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുടെയും വിവാഹം നടന്നത്. നിലവില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്. പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വളരെ രഹസ്യമായിട്ടായിരുന്നു ഒരുവര്‍ഷം മുമ്പ് വിവാഹം. സംഭവത്തില്‍ ഇതുവരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്നാണ് പ്രതികരണം.നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി […]

error: Protected Content !!