Kerala kerala

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു

  • 23rd March 2024
  • 0 Comments

കോന്നി: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാര്‍ഡില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകള്‍ ഹൃദ്യ ആണ് മരിച്ചത്. സംഭവസമയം മുത്തച്ഛന്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലാണ് ഹൃദ്യ ഉണ്ടായിരുന്നത്. ഈ സമയം സമീപത്തെ പറമ്പില്‍ പോയി തിരികെവരുമ്പോള്‍ കഴുത്തില്‍ തൊട്ടിലിന്റെ കയര്‍ കുരുങ്ങി തറയില്‍ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛന്‍ കാണുന്നത്. കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

kerala Kerala

കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 20 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • 21st February 2024
  • 0 Comments

മലപ്പുറം: കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.

Kerala

രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു.

  • 9th February 2024
  • 0 Comments

മലപ്പുറം: പുളിക്കലില്‍ രണ്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. ഇന്നലെ രാവിലെ മാതാവിന്റെ വീട് മുറ്റത്ത് കളിക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തീവ്രചികിത്സാ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചയോടെയാണ് മരിച്ചത്.

Kerala

കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു;സംഭവം മലപ്പുറത്ത്

  • 30th January 2024
  • 0 Comments

മലപ്പുറം: കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു. മുള്ളമടക്കല്‍ ഷിഹാബുദ്ധീന്‍, റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം. വാഴക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഓമാനൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

National

മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടിരിക്കെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

  • 22nd January 2024
  • 0 Comments

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്വാലിയിലെ ഹതായ്‌ഖേഡയില്‍ മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാമിനി എന്ന കുട്ടിയാണ് മരിച്ചത്. അമ്മയുടെ സമീപം കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോണ്‍ കൈയില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസന്‍പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍-ചാര്‍ജ് ധ്രുവേന്ദ്ര കുമാര്‍ […]

Kerala

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചു; ഒന്നര വയസുകാരി മരിച്ചു

  • 19th December 2023
  • 0 Comments

കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

Kerala Trending

മകനെ പിതൃ സഹോദരന്റെ ഭാര്യയുടെ കൈയില്‍ ഏല്‍പ്പിച്ച് ആശുപത്രിയില്‍ പോയി; വീട്ടില്‍ക്കയറിയപ്പോള്‍ റിത്വിക്കിനെ അനക്കമില്ലാത്ത നിലയിലും യുവതിയെ രക്തം വാര്‍ന്ന് അബോധാവസ്ഥയിലും കണ്ടെത്തി; നാല് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 12th December 2023
  • 0 Comments

പാലക്കാട്: കൊഴിഞ്ഞമ്പാറയില്‍ നാല് വയസ്സുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധുസൂദനന്‍-ആതിര ദമ്പതികളുടെ മകന്‍ റിത്വിക്കിനെയാണ് മധുസൂദനന്റെ സഹോദരന്റെ ഭാര്യയായ ദീപ്തി ദാസ് കൊലപ്പെടുത്തിയത്. സംഭവശേഷം ദീപ്തി ആത്മഹത്യക്ക് ശ്രമിച്ചു. ദീപ്തിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണസംഭവമുണ്ടായത്. മധുസൂദനന്റെ അമ്മ പത്മാവതി പനിയെ തുടര്‍ന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ അടുത്തേക്ക് പോകാനാണ് ആതിര മകന്‍ റിത്വിക്കിനെ ദീപ്തിയുടെ അടുത്താക്കിയത്. […]

National

കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

  • 6th December 2023
  • 0 Comments

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു. മഹി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപത്തെ പറമ്പില്‍ കളിക്കുന്നതിനിടെ തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്. 25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് […]

Kerala News

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം;റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി മന്ത്രി കെ രാധാകൃഷ്ണൻ

  • 25th April 2023
  • 0 Comments

തിരുവില്വമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ മന്ത്രി കെ രാധാ കൃഷ്ണൻ ഇടപ്പെട്ടു . സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇന്നലെ രാത്രി 10 മണിക്കാണ് അപകടം നടന്നത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് […]

National News

ബെംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍

  • 2nd August 2022
  • 0 Comments

കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. ബെംഗളൂരു വസന്ത് നഗറിലാണ് സംഭവം. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണു വിഷബാധയേറ്റത്. വീട് വൃത്തിയാക്കുന്നതിനായി തളിച്ച കീടനാശിനി ശ്വസിച്ചാണ് അപകടമെന്നാണ് വിവരം. വാടക വീട് വൃത്തിയാക്കാനായി രണ്ട് ദിവസം മാറിനില്‍ക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നാട്ടില്‍ പോയിതിരിച്ചെത്തിയപ്പോഴായിരുന്നു […]

error: Protected Content !!