Kerala kerala

കട്ടിലില്‍ കിടന്ന വസ്ത്രം മടക്കിവെക്കാന്‍ വൈകി; പത്ത് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

  • 17th June 2024
  • 0 Comments

കൊല്ലം: പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കേരളപുരം സ്വദേശിയായ 37കാരന്‍ ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. സുഹൃത്തുക്കളുമൊത്ത് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ കട്ടിലില്‍ കിടന്ന വസ്ത്രം മടക്കിവെക്കാത്തത് എന്താണെന്ന് ചോദിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മര്‍ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. പ്രതി 2022ല്‍ ഭാര്യ പിതാവിനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിയാണ്. ഈ കേസിലെ ഏക ദൃക്‌സാക്ഷിയാണ് ഈ കുട്ടി. ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് […]

Kerala kerala

രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകള്‍

  • 30th March 2024
  • 0 Comments

മലപ്പുറം: കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്.

Kerala

കളിക്കുന്ന സമയത്ത് അടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ 10 വയസുകാരനെ മര്‍ദിച്ചു;അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു; കുട്ടിയെ നീണ്ട കമ്പി കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • 1st January 2024
  • 0 Comments

കൊച്ചി: തൃപ്പൂണിത്തുറയില്‍ 10 വയസുകാരനെ അയല്‍വാസി മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശി നവീനാണ് മര്‍ദനമേറ്റത്. കുട്ടിയെ നീണ്ട കമ്പി കൊണ്ട് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. ഇന്നലെയാണ് കുട്ടിയെ മര്‍ദിച്ചത്. കളിക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ സമയത്താണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനത്തില്‍ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.

error: Protected Content !!