ദത്ത് വിവാദം; ശിശുക്ഷേമ സമിതിജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം; നടന്നത് കുട്ടികടത്തെന്നും അനുപമ
ദത്ത് നല്കല് ലൈസന്‍സ് പോലുമില്ലാത്ത ശിശുക്ഷേമ സമിതി നടത്തിയത് കുട്ടികടത്താണെന്നും ജനറല്‍ സെക്രട്ടറി ഷിജുഖാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കണമെന്നും അനുപമ. പെറ്റമ്മയായ തന്നെയും ഇതൊന്നുമറിയാത്ത അന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിനെയുമാണ് ഷിജുഖാന് തന്റെ പദവി ദുരുപയോഗം ചെയ്ത് ധര്‍മ്മ സങ്കടത്തിലാക്കിയത്. ശിശുക്ഷേമ സമിതിയില്‍ തന്റെ കുട്ടിയെ ലഭിച്ചത് മുതല്‍ ഷിജുഖാനെ സൂപ്രണ്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചു എന്ന് അനുപമ പറഞ്ഞു.ഗുരുതരമായ തെറ്റുകള്‍ നടത്തിയിട്ടും ഷിജുഖാനെ സിപിഐഎമ്മും സര്‍ക്കാരും ബോധപൂര്‍വ്വം […]