National News

രാജീവ് കുമാർ രാജ്യത്തെ 25 –ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ; ചുമതലയേറ്റു

വിരമിക്കുന്ന സുശീൽ ചന്ദ്രക്ക് പകരമായി രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. ഇദ്ദേഹം 2025 ഫെബ്രുവരി വരെ പദവിയിൽ തുടരും. ഇനി വരാനിരിക്കുന്ന 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിനും നിർണായക നിയമസഭാ തെരെഞ്ഞെടുപ്പുകൾക്കും നേതൃത്വം വഹിക്കും. ബിഹാർ/ജാർഖണ്ഡ് കേഡറിലെ 1984ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാർ 2020 ഫെബ്രുവരിയിൽ ഐഎഎസിൽ നിന്ന് വിരമിച്ചു. ബിഎസ്‌സി, എൽഎൽബി, പിജിഡിഎം, പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം എന്നിവയുൾപ്പെടെ വിവിധ ബിരുദങ്ങൾ നേടിയിട്ടുണ്ട്. […]

National News

മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ മെയ് 15 ന് ചുമതലയേൽക്കും

ഇന്ത്യയുടെ നിലവിലെ മുഖ്യ തെഞ്ഞെടുപ്പ് കമ്മീഷ്ണർ സുശീൽ വിരമിക്കുന്നതിനെ തുടർന്ന് പുതിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ മേയ് 15ന് സ്ഥാനമേല്‍ക്കും. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജീവ് കുമാര്‍. കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് നിയമനവാര്‍ത്ത അറിയിച്ചത്. രാഷ്ട്രപതി രാജീവ് കുമാറിന്റെ നിയമനം അംഗീകരിച്ചതായും അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു തിരഞ്ഞെടുപ്പ് കമ്മിഷണറായി 2020 സെപ്റ്റംബര്‍ ഒന്നിനാണ് രാജീവ് കുമാര്‍ സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കെത്തുന്നതിന് മുമ്പ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ […]

National News

എല്ലാ പാർട്ടികളും തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു; ഉത്തർപ്രദേശിൽ നിയമസഭാ തെരെഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 30th December 2021
  • 0 Comments

എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന സൂചന നൽകി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര. തെരഞ്ഞെടുപ്പ് റാലികൾ നിയന്ത്രിക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റാലികൾ നിയന്ത്രിക്കണമോ എന്നതില്‍ തീരുമാനമെടുക്കുമെന്നും സുശീൽ ചന്ദ്ര പറഞ്ഞു . യുപിയിലെ വോട്ടർപട്ടിക ജനുവരി 5 ന് പുറത്തിറക്കും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവെരയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകുമെന്നും കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള […]

Kerala News

വോട്ടർ പട്ടിക ക്രമക്കേട് ; മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി

  • 27th March 2021
  • 0 Comments

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടില്‍ ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. യുഡിഎഫും എല്‍ഡിഎഫും കാലങ്ങളായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ഇരട്ട വോട്ട് തടയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പ് നല്‍കിയതായും ബിജെപി […]

error: Protected Content !!