വീട്ടിൽ ആളില്ലാത്ത സമയത്ത് മോഷണ ശ്രമം, ഒളിച്ചത് കോഴി കൂട്ടിൽ,ചോദിച്ചപ്പോൾ കോഴിയെ പിടിക്കാൻ ഇറങ്ങിയതെന്ന് മറുപടി
ആളില്ലാത്ത സമയത്ത് വീട്ടിൽ മോഷണത്തിനെത്തി കോഴിക്കൂട്ടിൽ ഒളിച്ച യുവാവ് പിടിയിൽ.അസം സ്വദേശിയായ രമര്യൂഷിനെ (22) ആണ് നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേല്പിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വിളയാംകോട് കുളപ്പുറം-മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടിലാണ് നടന്നത് ജാസ്മിനും മറ്റ് കുടുംബാംഗങ്ങളും അയൽവീട്ടിൽ വിവാഹത്തിന് പോയ സമയത്താണ് രമര്യൂഷും കൂട്ടരും സ്ഥലത്തെത്തിയത്. ഉപയോഗശൂന്യമായ പഴയ കുളിമുറിയിൽ കോഴികളെ കൂട്ടിലിട്ട് വളർത്തിയിരുന്നു ഇവർ. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ നോക്കിയപ്പോൾ ഇതിനകത്ത് യുവാവിനെ ഒളിച്ചിരിക്കുന്നനിലയിൽ കാണുകയായിരുന്നു. കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ […]