ചെറുവാടിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ചെറുവാടിയിലുള്ള പഴംപറമ്പ് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 9.30 ഓടെയാണ് അപകടം. ചെങ്കല്‍ മെഷീന്‍ ഡ്രൈവര്‍മാരായ പുല്‍പ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്‍, വാഴക്കാട് ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. മണ്ണിടിഞ്ഞപ്പോള്‍ മണ്‍കൂനയിലെ കൂറ്റന്‍ കല്ല് തലയിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടെനെ തൊഴിലാളികളും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.