അങ്കം തുടങ്ങി… ചെറുപുഴയിൽ മെസ്സിക്ക് മുൻപിൽ നെയ്‌മർ എത്തി
പുള്ളാവൂർ ചെറുപുഴയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിന് മറുപടിയുമായി ബ്രിസീലിയൻ ആരാധകർ.പുള്ളാവൂരിലെ ചെറുപുഴയിൽ തുരുത്തിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിനു മുന്നിലാണ് ബ്രസീൽ സൂപ്പർതാരം നെയ്മറിനെ സ്ഥാപിച്ചത്.മെസിയുടെ 30 അടി കൂറ്റൻ കട്ടൗട്ട് ചെറുപുഴയുടെ നടുവിൽ സ്ഥാപിച്ചത് എങ്ങനെയാണോ അതേപോലെ തന്നെ ആഘോഷപൂർവ്വമായിട്ടാണ് ബ്രസീൽ ഫാൻസ് നെയ്മറുമായി എത്തിയത്.ഇപ്പോൾ മെസിക്ക് പിന്നാലെ നെയ്മറുടെ കൂറ്റൻ കട്ടൗട്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മെസിയുടെ കട്ടൗട്ടിന്റെ നിർമാണം മുതൽ സ്ഥാപിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൊടുവള്ളിക്ക് […]

