ചെർപുളശ്ശേരി ബസ്റ്റാൻഡിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
പാലക്കാട് ചെർപ്പുളശേരി ബസ്സ്റ്റാൻഡിൽ പോലീസും എസ് എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സിന് അകത്തേക്ക് പ്രവേശിപ്പിക്കാത്തതാണ് തർക്കത്തിന് കാരണമായത്. ബസ് ജീവനക്കാരുമായി ആദ്യം തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പോലീസ് എത്തുകയുമായിരുന്നു.എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവുമില്ലാതെ പൊലീസ് മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
