‘സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്’; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് നവോത്ഥാനത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ പാർട്ടികളും മത- സമുദായ ശക്തികളും ഒരുപോലെ ഉത്തരവാദികളാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ കക്ഷികളുടെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് സാമൂഹ്യ വിപത്തായ ദുരാചാരങ്ങളെ വളർത്തുന്നത്. സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. രാഷ്ട്രീയ-മത ശക്തികൾ ആത്മ പരിശോധന നടത്തി ഹിംസാത്മകവും ചൂഷണപരവുമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ ആശയ പ്രചരണം നടത്തണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ […]