പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം;പ്രണയ തട്ടിപ്പിൽ കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് കെവി തോമസിനെ ക്ഷണിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഐഎം,സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.’ സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. […]

