വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സ്വപ്ന സുരേഷ് ഐ ഫോൺ നൽകിയെന്ന വാദം തെറ്റ്
സ്വപ്ന സുരേഷ് ഐ ഫോൺ നൽകിയെന്ന വിവാദങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോൺ നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.യൂണിറ്റാക് എംഡി സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിൽ സിപിഐഎം സൈബർ ഗുണ്ടകൾ വേട്ടയാടുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു ദുബൈയിൽ പോയ സമയത്ത് വില കൊടുത്ത് വാങ്ങിയ ഐഫോൺ കൈവശമുണ്ടെന്നും അതല്ലാതെ ഐഫോൺ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.കോണ്‌സുലേറ്റിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാൾ അവിടെ നിന്നും നൽകി. അതല്ലാതെ തനിക്ക് ആരും […]
