Kerala News

അമ്മയുടെ ഇരട്ട വോട്ട്; ഉദ്യോഗസ്ഥരുടെ പിഴവ്; രമേശ് ചെന്നിത്തല

  • 27th March 2021
  • 0 Comments

അമ്മയ്ക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് വോട്ട്.ഹരിപ്പാട്ടേയ്ക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ. സംഭവം വാർത്തയായതോടെയാണ് പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്

error: Protected Content !!