Kerala News

മുഖ്യമന്ത്രിയുടെ ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്യുന്നു; ഭൂരിപക്ഷം 50,000 കടക്കുമെന്നു പ്രഖ്യാപിച് ചെന്നിത്തല

  • 8th September 2023
  • 0 Comments

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് രമേശ് ചെന്നിത്തല. അയർക്കുന്നത്ത് ഉമ്മൻചാണ്ടിക്ക് കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ ചാണ്ടിക്ക് കിട്ടും.അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത് ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുനടക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്‍ […]

Kerala News

രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാൻ നേതൃത്വം;മഹാരാഷ്ട്രയുടെ ചുമതല നൽകാൻ നീക്കം

  • 21st August 2023
  • 0 Comments

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ രമേശ് ചെന്നിത്തലയുടെ അത്യപ്തി ഒഴിവാക്കാൻ നേതൃത്വം. ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകാനാണ് നേതൃത്വം ഒരുങ്ങുന്നത്. അന്തിമ തീരുമാനം ഉടനുണ്ടാകും. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള എ.ഐ.സി.സി പുനഃസംഘടനയിലും പ്രഖ്യാപനം ഉടനുണ്ടാകും. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതല ഒഴിയുമെന്നാണ് സൂചന. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. […]

Kerala News

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടി;ചെന്നിത്തലക്ക് തരൂരിന്റെ പരോക്ഷമറുപടി

  • 25th November 2022
  • 0 Comments

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂർ.എല്ലാവരും പാര്‍ട്ടിക്ക് കീഴിലാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനാണ് താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് പരോക്ഷ മറുപടി തരൂര്‍ നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രവര്‍ത്തകരെ ജയിലിലെത്തി തരൂര്‍ കണ്ടു. ജാമ്യത്തിനായി ഹൈക്കോടതിയില്‍ പോകാന്‍ വേണ്ട സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തിൽ വാർത്തകൾ വരാൻ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി […]

Kerala News

അനുഭവ പരിചയം മുഖ്യം;ഖാര്‍ഗെക്കായി പ്രചാരണത്തിന് ഇറങ്ങാൻ ചെന്നിത്തല

  • 5th October 2022
  • 0 Comments

മല്ലിഗാ‍ജുനഖാര്‍ഗേക്കായി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നയാള്‍ക്ക് പ്രവര്‍ത്തന പാരമ്പര്യം വേണമെന്നും ചെന്നിത്തല പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം ചെന്നിത്തല പ്രചാരണം നടത്തും.7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും. നിലവിൽ ചെന്നിത്തല കോൺഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശത്തിന് വിരുദ്ധമാകില്ല.നേരത്തെ ചെന്നിത്തലക്ക് പിന്നാലെ കെ സുധാകരൻ, വി.ഡി സതീശൻ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഖാർഗെ […]

Kerala News

കെ. സുധാകരനെതിരായ പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് രമേശ് ചെന്നിത്തല

  • 14th August 2022
  • 0 Comments

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു. മാറി മാറി വന്ന ഇടത് സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേര്‍ക്കുമറിയാമെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. ഇത് കൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഏകാധിപതിയെന്ന ഹുങ്കിലാണു അദ്ദേഹം തന്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളെ […]

Kerala News

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 213 സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു, ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

  • 8th August 2022
  • 0 Comments

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓര്‍ഡിനന്‍സുകള്‍ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തില്‍ മാത്രം ഇറക്കേണ്ടതാണ് ഓര്‍ഡിനന്‍സുകള്‍. എന്നാല്‍ ഇന്നു കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണു നടക്കുന്നത്. 2021-ല്‍ മാത്രം 142 ഓര്‍സിനന്‍സുകളാണ് ഇറക്കിയത്. ഈ വര്‍ഷം ഇതേ വരെ പതിനാല് ഓര്‍ഡിനന്‍സുകള്‍ ഇറക്കിക്കഴിഞ്ഞു. ഇപ്പോള്‍ പതിനൊന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നല്‍കുന്ന […]

Kerala News

പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല,കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യം;രമേശ് ചെന്നിത്തല

  • 10th July 2022
  • 0 Comments

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും,കെകെ രമ എംഎൽഎയെയും കുറിച്ച് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാൻ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.എകെജി സെന്‍റർ ആക്രമണം, 11-ാം നാളും പ്രതിയെ […]

Kerala News

ബ്രൂവറി കേസില്‍ സത്യം തെളിയും വരെ പോരാട്ടം തുടരും, ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെ; ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടതുമുന്നണി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു. അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രൂവറി കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയ കോടിത ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. […]

Kerala News

വിമാനത്തിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്ത്വം ഇ പി ജയരാജന് മാത്രം, വധശ്രമത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല

  • 14th June 2022
  • 0 Comments

വിമാനത്തിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്ത്വം ഇ പി ജയരാജന് മാത്രമാണെന്നും, അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിനെതിരെയും ചെന്നിത്തല അപലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്ന് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്റെ സഹായത്തോടെയുമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Kerala News

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണം, രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശിച്ചു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുളള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല പ്രധാനമായും മുന്നോട്ട് വെച്ചത്. പ്രവര്‍ത്തന ഫണ്ട് […]

error: Protected Content !!