ദുരിതമകറ്റാൻ കൈത്താങ്ങായി വിദ്യാർഥികളും!
ചേന്ദമംഗലൂർ: പ്രളയം നിമിത്തം ദുരിതക്കയത്തിലായ ചേന്ദമംഗലൂർ നിവാസികൾക്ക് വിദ്യാർഥികളുടെ കൈത്താങ്ങ് ! മുക്കം നഗരസഭയിൽ ഏറ്റവും കൂടുതൽ പ്രളയബാധിതരുള്ള ചേന്ദമംഗലൂർ പ്രദേശത്ത് വിദ്യാർഥികൾ നടത്തിയ സേവന പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചു. ചേന്ദമംഗലൂർ അങ്ങാടി, മംഗലശേരി തോട്ടം, പുൽപറമ്പ്, തെയ്യത്തുംകടവ് എന്നിവിടങ്ങളിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിക്കൂട്ടിയാണ് വിദ്യാർഥികൾ ദുരിതാശ്വാസത്തിന്റെ വേറിട്ട മാതൃകയായത്. ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുള്ള താക്കീതുകൂടിയാവുകയായിരുന്നു ഈ കൗമാരക്കാരുടെ സൽപ്രവൃത്തി. തെയ്യത്തുംകടവ് പാലത്തിന് സമീപമുള്ള മാതൃക അംഗനവാടിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതും […]