ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒന്നാംനിലയിലെ ഓഫീസര്‍മാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം. സമീപത്തായി കറന്‍സി നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.