വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി,പൊലീസെന്ന് കേട്ടപ്പോൾ യുവാക്കൾ ചതുപ്പിലേക്ക് ചാടി, രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയെത്തി
എടത്വ: കെ. എസ്. ആർ. ടി. സി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കൾ പൊലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവിൽ ചതുപ്പിൽ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാൾ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കറുകച്ചാൽ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ. എസ്. ആർ. ടി. സി. ബസിൽ തിരുവല്ലയിൽ നിന്ന് കയറിയ ഇരുവരും […]
