വീണ്ടും ചെള്ളുപനി മരണം, പരശുവയ്ക്കല്‍ സ്വദേശിനി മരിച്ചു, ഒരാഴ്ചക്കിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു (38) മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണിത്. ആറാം തീയതിയാണ് പനിയെ തുടര്‍ന്ന് സുബിത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്കു പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു. വര്‍ക്കല സ്വദേശിനിയായ പതിനഞ്ചുകാരി ചെള്ള് […]