Local News

കനത്ത മഴയിൽ ചെലവൂർ ഭാഗങ്ങളിൽ നാശനഷ്ടങ്ങളേറെ; വീടിന് മുകളിൽ മരം വീണ് ഭാഗീകമായി തകർന്നു

  • 30th April 2022
  • 0 Comments

ഇന്നലെത്തെ ശക്തമായ മഴയിലും കാറ്റിലും ചെലവൂർ ഭാഗങ്ങളിൽ നാശനഷ്ടങ്ങളേറെ. ചെലവൂർഎഴുന്ന മണ്ണിൽ ഗംഗാധരന്റെ വീടിനു മുകളിൽ മരം കടപുഴകി വീണു വീട് ഭാഗികമായി തകർന്നു .വീടിന് മുന്നിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പൂർണമായും തകർന്നു . ആളപായമില്ല വാർഡ് കൗൺസിലർ അഡ്വക്കേറ്റ് സിഎം ജംഷീർ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചുമഴ വരുന്നതിനുമുമ്പ് വീടിന് അപകടം വരുത്തുന്ന രീതിയിൽ സമീപത്തുള്ള മരങ്ങളും കമ്പുകളും വെട്ടി ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.

Local News

വേനലിൽ വലയുന്ന ജനങ്ങൾക്ക് കുളിരൊരുക്കി മുള സർബത്ത്

  • 6th March 2021
  • 0 Comments

വേനലിൽ വലയുന്ന ജനങ്ങളുടെ മനസ്സിന് കുളിരൊരുക്കാൻ സർബത്ത് രുചികളുമായി ഫസൽ.മൂഴിക്കൽ ചെലവൂരിലാണ് ഫസലിന്റെ ഈ മുള സർബത്ത് കട. നറുനീണ്ടി മുള സർബത്ത് , മുന്തിരി സർബത്ത് , പൈനാപ്പിൾ സർബത്ത് തുടങ്ങി . വ്യത്യസ്തങ്ങളായ സർബത്ത് രുചികളാണ് ഫസലിന്റെ അടുത്തുള്ളത്. കസ്‌കസ് , സോഡ , സർബത്ത് , സ്പെഷ്യൽ അച്ചാർ, മുളക് , ഉപ്പ് , തുടങ്ങിയ ചേരുവകൾ ചേർത്താണ് ഫസൽ സർബത്ത് രുചിയൊരുക്കുന്നത്. വ്യത്യസ്തങ്ങളായ രുചികൾ ഉണ്ടെങ്കിലും നറുനീണ്ടി മുള സർബത്തിനാണ് ആവശ്യക്കാർ […]

ചെലവൂരിൽ നാഷണൽ ഹൈവേ വികസനം ;പ്രതിക്ഷേധവുമായി ഡി വൈ ഫ് ഐ

  • 24th October 2020
  • 0 Comments

ചെലവൂരിൽ നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്. സിപിഐഎം ചെലവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ചെലവൂരിലെ നാഷണൽ ഹൈവേ വികസനവുമായി ബന്ധപെട്ടു ഡ്രൈനേജിന്റെ നിർമിതിയിൽ ഉണ്ടായിരുന്ന പരാതികൾ പരിഹരിക്കണം എന്ന് ആവിശ്യപെട്ട് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം അഡ്വ:സി എം ജംഷീർ സിപിഐഎം ചെലവൂർ ബ്രാഞ്ച് സെക്രട്ടറി നിതിൻ ടി എന്നിവരുടെ നേതൃത്വത്തിൽ റോഡ് ടാറിങ് തടഞ്ഞാണ് പ്രതിഷേധം നടന്നത്. എ പ്രദീപ്കുമാർ എം.എൽ എ ഇടപെട്ട് എ ഇ അടക്കമുള്ള […]

News

ചെലവൂരിലെ കൊലപാതകം; കാരണം പരസ്പരമുള്ള സംശയം

  • 14th September 2019
  • 0 Comments

ചെലവൂര്‍; ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നതിന് പിന്നിലെ കാരണം പരസ്പരമുള്ള സംശയം. ഇന്ന് രാവിലെ എട്ടരമണിയോടെയായിരുന്നു ബിഎസ്എന്‍എല്‍ റിട്ടയര്‍ഡ് സൂപ്രണ്ടായ രാഘവന്‍(65) ഭാര്യ ശോഭയെ(54) വെട്ടിക്കൊന്നത്. പെട്ടന്നുണ്ടായ മരണം നാടിനെ ഞെട്ടിച്ചെങ്കിലും കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴു വഴക്കുണ്ടായിരുന്നതായി അടുപ്പമുള്ളവര്‍ പറഞ്ഞു. ഇതില്‍ പ്രയാസപ്പെട്ട ഗ്രാഫിക് ഡിസൈനറായ മകന്‍ രൂപേഷ് മാറിത്താമസിക്കുകയായിരുന്നു. മൂന്നുതവണ രാഘവന്‍ വീടുമാറിയിട്ടുണ്ട്. രാഘവന്‍ പലപ്പോഴും മാനസിക വിഭ്രാന്തി കാണിക്കുകയും മകന്‍ ചികിത്സക്കായി ശ്രമിക്കുകയും […]

News

ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

  • 14th September 2019
  • 0 Comments

ചെലവൂര്‍; ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.ചെലവൂര്‍ കുണ്ടുമ്പുറത്ത് രാവിലെ എട്ടരമണിയോടെയാണ് സംഭവം. റോസ് ഡെയിൽ വീട്ടിൽ ശോഭ(54) യാണ് കൊല്ലപ്പെട്ടത്, കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ഭർത്താവ് രാഘവൻ(64) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ബിഎസ്എന്‍എല്‍ ജീവനക്കാരനായിരുന്നു മക്കള്‍; രൂപേഷ്, രൂപകല രഞ്ജിത്

error: Protected Content !!