പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു
പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് (54) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു. ബിഗ് ഷെഫ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നൗഷാദ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്്. ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ , […]