നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
പാചകകലാ വിദഗ്ദ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനം രേഖപ്പെടുത്തി. ടെലിവിഷന്‍ ഷോകളിലൂടെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയര്‍ക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിനിമ നിര്‍മ്മാണ രംഗത്തും പാചക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ നൗഷാദിന് കഴിഞ്ഞിട്ടുണ്ടെന്നും മൂന്നു പതിറ്റാണ്ടായി പാചകരംഗത്തുള്ള നൗഷാദിന്റെ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഏറെ പ്രശസ്തമാണെന്നും നൗഷാദ് നിര്‍മ്മിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നുവെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് […]