ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം; ചടങ്ങുകൾ പുരോഗമിക്കുന്നു
ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള ചാൾസ് മൂന്നാമന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതോടെ നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് രാജാവിന്റെ കിരീട ധാരണ ചടങ്ങിന് തുടക്കമായി. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് ചടങ്ങ്. വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി […]
