ചാരിറ്റിയുടെ മറവിൽ ഭിന്നശേഷിക്കാർക്ക് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ
ചാരിറ്റിയുടെ മറവിൽ ഭിന്നശേഷിക്കാരെ പീഡനത്തെ ഇരയാക്കിയ സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് റിപ്പോർട്ട് തേടിയത്.കഴിഞ്ഞ ബുധനാഴ്ച കേസിലെ പ്രതിയായ സൈഫുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. സംഭവത്തിൽ അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, […]
