Sports

ക്വികെ സെറ്റിയനെ പുറത്താക്കി ബാഴ്‌സയുടെ ഔദ്യോഗിക അറിയിപ്പ് അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ

ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് ക്വികെ സെറ്റിയൻ പുറത്താക്കപ്പെട്ടു. അടിമുടി മാറ്റത്തിനൊരുങ്ങി ടീം. നേരത്തെ തന്നെ ഇദ്ദേഹത്തെ പുറത്താക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭ്യമായി. ഫുട്‌ബോൾ പ്രേമികൾ പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ക്ലബ്ബിന്റെ വെബ്‌സൈറ്റ് വഴിയാണ് ബാഴ്സ ഇക്കാര്യം സ്ഥിതികരിച്ചത്. ക്ലബിൽ ഉടനീളം മാറ്റങ്ങൾ വരുമെന്നും ബാഴ്സലോണ വ്യക്തമാക്കിയിട്ടുണ്ട്. ബാർഴ്സ് അടുത്ത മാർച്ചിൽ പ്രസിഡന്റ് ഇലക്ഷൻ നടത്തും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനും ല ലീഗ കിരീട നഷ്ടത്തിന് പിന്നാലെ ചാമ്പ്യൻസ് […]

Trending

പി.എസ്.സി പരീക്ഷ രീതിയിൽ മാറ്റങ്ങൾ വരുത്തും പി.എസ്.സി ചെയർമാൻ എം.കെ സക്കീർ

തിരുവനന്തപുരം: പി.എസ്.സിയുടെ പരീക്ഷാ രീതിയിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. നിലവിലെ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്യുന്ന സംവിധാനത്തിൽ നിന്നും മാറി സെൻട്രൽ സർവ്വീസുകളിൽ ഉള്ളതു പോലെ രണ്ടു ഘട്ടങ്ങളിൽ പരീക്ഷ നടത്തനാണ് തീരുമാനമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.എസ്.സി രൂപീകരിച്ചതു മുതൽ ഒറ്റ പരീക്ഷയിലൂടെ ഉദ്യോ​ഗാർത്ഥികളെ റാങ്ക് ചെയ്തിരുന്നത്. പുതിയ പരീക്ഷ രീതിയിലുള്ള മാറ്റത്തോടെ സ്ക്രീനിങ്ങ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരിക്കും ഉദ്യോ​ഗാർത്ഥികളെ രണ്ടാം ഘട്ടത്തിലേക്ക് കടത്തിവിടുക. രണ്ടാം […]

Trending

കോവിഡ് സാഹചര്യം കണക്കിലെടുത്ത് യു ഡി എഫ് സമരങ്ങൾ മാറ്റി വെച്ചു

  • 16th July 2020
  • 0 Comments

കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ മാസം 31 വരെയുള്ള സമരങ്ങള്‍ യുഡിഎഫ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് യു ഡി എഫ് തീരുമാനം. 431 ഓളം സമര പരിപാടികളാണ് സംസ്ഥാന അടിസ്ഥാനത്തിൽ യുഡിഎഫ് നടത്തിനിരുന്നതെന്നും അതെല്ലാം മാറ്റി വെക്കുന്നതായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തിരുനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഐടി […]

Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ് കൂറുമാറിയത്. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി […]

Kerala

കനത്ത മഴയ്ക്ക് സാധ്യത പല ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചു.ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് ദുരന്ത നിവാരണ സേന ജനങ്ങളോടായി ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 23-ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

error: Protected Content !!