ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡൽ’ കൊലപാതകം; ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് ബിന്ദുമോനെ കൊലപ്പെടുത്തിയതെന്ന് മുത്തുകുമാർ
ആലപ്പുഴ: ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡൽ’ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് അറസ്റ്റിലായ മുത്തുകുമാറിന്റെ മൊഴി. ബിജെപി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് മുത്തുകുമാർ മൊഴി നൽകി. ഭീഷണിപ്പെടുത്തിയപ്പോൾ മൃതദേഹം കുഴിച്ചുമൂടാൻ കൂട്ടുനിൽക്കുകയായിരുന്നുവെന്നും പാതിരപ്പളളി സ്വദേശിയായ മുത്തുകുമാർ പൊലീസിനോട് പറഞ്ഞു. സെപ്തംബർ 26ന് ബിബിൻ, ബിനോയ് എന്നിവർ മദ്യപിക്കാനായി ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി ഒപ്പം കഴിച്ചു. മദ്യപിക്കുന്നതിനിടെ […]