ട്രോളുകൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ
കോട്ടയം∙ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോളുകൾക്ക് മറുപടിയുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രണ്ടു മാസം മുൻപു നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതു പോലെ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ പറഞ്ഞത് ഇപ്പോൾ എങ്ങനെ ഓർമ വന്നെന്ന് അറിയില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്കു രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളായി വന്നതോടെയാണ് […]