ചന്ദ്രനിലേക്ക് കുതിപ്പ് തുടർന്ന് ചന്ദ്രയാൻ 3; ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ്
ചെന്നൈ: ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി ചന്ദ്രയാൻ 3 പേടകം. ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് ‘ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ’ പൂർത്തിയാക്കി, ചൊവ്വാഴ്ച 12.15 ഓടെയാണ് പേടകത്തിൻ്റെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഓഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കും. ട്രാൻസ്‌ലൂണാർ ഇൻജക്‌ഷന് പിന്നാലെ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ഭൂമിയെ ഭ്രമണം ചെയ്യാതെ ചന്ദ്രന്റെ സമീപത്തേക്കുള്ള പാത സ്വീകരിച്ചു. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ […]