അടിസ്ഥാന പ്രശ്‌നം മാലിന്യങ്ങള്‍, ലക്ഷ്യം പരിസ്ഥിതി സൗഹൃദ കുന്ദമംഗലം; ചന്ദ്രന്‍ തിരുവലത്ത്
കുന്ദമംഗലം പഞ്ചായത്തിന്റെ അടിസ്ഥാന പ്രശ്‌നം മാലിന്യങ്ങളാണെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ ശുചിത്വ പദവി ലഭിക്കാത്ത പഞ്ചായത്താണ് കുന്ദമംഗലമെന്നും നിലവിലെ ഭരണസമിതിയുടെ മുഖ്യ അജണ്ട പരിസ്ഥിതി സൗഹൃദ പഞ്ചായത്താക്കി കുന്ദമംഗലത്തെ മാറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനശബ്ദവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് പഞ്ചായത്ത് മുഖ്യമായും ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള പദ്ധതികളാണ് […]