പോലീസുകാരുമായി തർക്കം, അക്രമിക്കുമെന്ന് പോസ്റ്റ് , സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ചു: ഒടുവിൽ ചാണ്ടി ഷമീം അറസ്റ്റില്‍
കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പോലീസ് പിടികൂടി. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ പിടികൂടിയത്. സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ ഇയാൾ കത്തിച്ചത്. കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം. കഴിഞ്ഞ ദിവസം വളപട്ടണം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാരുമായി ഷമീം തർക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇയാളുടെ വാഹനം പിടിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.വാഹനം വിട്ടുകൊടുക്കാതെ […]
