Kerala News

സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല ; ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ

  • 18th September 2023
  • 0 Comments

സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞതിന്‌ നേർ വിപരീത അഭിപ്രായമാണ്‌ ചാണ്ടി ഉമ്മൻ പങ്കുവച്ചത്‌. സോളാർ കേസിൽ ആരാണ്‌ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന്‌ എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്‌. ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചാണ്ടി പറഞ്ഞു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്‌’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലിൽ ഏതാണ്‌ […]

Kerala News

ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന്‍നിയമസഭയിലേക്ക്;സത്യപ്രതിജ്ഞ തിങ്കളാഴ്ച

  • 8th September 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. ഉമ്മൻചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേത്. പോൾ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ […]

Kerala News

അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയം; വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം;ചാണ്ടി ഉമ്മൻ

  • 8th September 2023
  • 0 Comments

ഇത് അപ്പയുടെ പതിമൂന്നാം വിജയമാണെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണെന്നും നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ലെന്നും ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന് ഞാൻ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. 53 വർഷക്കാലം വികസനവും […]

Kerala News

ചാണ്ടി ഉമ്മൻ ബിജെപിയുടെ വോട്ട് വാങ്ങിയെന്ന് സംശയം; ​എംവി ​ഗോവിന്ദൻ

  • 6th September 2023
  • 0 Comments

പുതുപ്പളളിയിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബി.ജെ.പി വോട്ട് വാങ്ങിയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് യുഡിഎഫിന് ലഭിച്ചുട്ടുണ്ടാവേണ്ടതാണ് അതല്ലെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പുതുപ്പള്ളിയിൽ ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും, സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകും പുതുപ്പള്ളിയിലേത് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. താഴെത്തട്ടിലെ കണക്കുകളെല്ലാം കിട്ടിയിട്ടുണ്ട്. ബി.ജെ.പിക്ക് പത്ത്- പത്തൊന്‍പതിനായിരം വോട്ട് പുതുപ്പള്ളിയിൽ ഉണ്ട് ആ വോട്ട് യു.ഡി.എഫ്. വാങ്ങിയോ എന്ന് നല്ല […]

Kerala News

ചാണ്ടി ഉമ്മന്റെ വിജയത്തിന് ക്ഷേത്രത്തിൽ വഴിപാടും പൂജയും

  • 5th September 2023
  • 0 Comments

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പേരിൽ ക്ഷേത്രത്തില്‍ ഗണപതിഹോമവും ശത്രു സംഹാര പൂജയും. പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലാണ് പൂജ നടത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പൂജ. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി മകയിരം നക്ഷത്രം എന്ന പേരിലാണ് പൂജ നടത്തിയത്.പത്തനംതിട്ട പന്തളം സ്വദേശിയായ കര്‍ഷകന്‍ കണ്ണനാണ് ചാണ്ടി ഉമ്മന്റെവിജയത്തിനായി വഴിപാട് കഴിപ്പിച്ചത്. നെല്‍ കര്‍ഷക സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് കണ്ണന്‍. ചാണ്ടി ഉമ്മന്‍ 30,000 മുകളില്‍ ഭൂരിപക്ഷത്തിന് വിജയിക്കണമെന്ന പ്രാർത്ഥനയോടെയാണ് […]

error: Protected Content !!