ഈ ദിവസം അപ്പ കൂടെ ഉണ്ടാവണമെന്നായിരുന്നു ആഗ്രഹം; ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്
സത്യപ്രതിജ്ഞാ ദിവസം തന്നെ ചാണ്ടി ഉമ്മന്റെ ദിവസം തുടങ്ങിയത് തിരക്കുകളോടെയായിരുന്നു.പുതുപ്പള്ളി ഹൗസിൽ തന്നെ കാണാനെത്തിയവരുടെ പരാതികളും പ്രശ്നങ്ങങ്ങളും പരിഹരിച്ചുകൊണ്ടാണ് ദിവസം തുടങ്ങിയത്.ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തൊഴുതിറങ്ങി പിന്നാലെ ആറ്റുകാൽ ക്ഷേത്രവും സന്ദർശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാർത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയിൽ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്. പുതുപ്പള്ളി തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി […]

