കടല്‍ക്ഷോഭം; ചാമുണ്ഡിവളപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിച്ചു
കടല്‍ക്ഷോഭം രൂക്ഷമായ ചാമുണ്ഡി വളപ്പില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശനം നടത്തി. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദിനൊപ്പം പ്രദേശത്തെ വീട്ടുകാരെ കണ്ട് സംസാരിച്ചു. ഒരാഴ്ചയായി ചാമുണ്ഡി വളപ്പ് ഭാഗത്ത് ഒന്നര കിലോമീറ്റര്‍ ദൂരം തീരത്ത് തിര ഉയരത്തില്‍ കരയിലേക്ക് അടിക്കുകയാണ്. പ്രദേശത്തു 200 വീട്ടുകാര്‍ ഭീതിയിലാണ്. അടിയന്തര സാഹചര്യം വന്നാല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ഭിത്തിയുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.