Kerala News

റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

  • 6th August 2022
  • 0 Comments

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. സുഹൃത്ത് ഫൗസിയ (35) പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡില്‍ വെള്ളമായിരുന്നതിനാലാണ് രണ്ട് പേരും ട്രാക്കിലൂടെ നടന്നത്. എന്നാല്‍ ആ സമയത്ത് ട്രെയിന്‍ അതിലെ വരികയായിരുന്നു. ഇരുവരും പാലത്തില്‍ മാറി നിന്നെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടില്‍ […]

Kerala News

ചാലക്കുടിയില്‍ അതീവ ജാഗ്രത; നദിതീരങ്ങളിലുള്ളവര്‍ ക്യാമ്പിലേക്ക് മാറണം, ‘ഫലഡ് ടൂറിസം’ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി

  • 4th August 2022
  • 0 Comments

ചാലക്കുടിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ചാലക്കുടി പുഴയിലെ നീരൊഴുക്ക് ഗൗരവമുള്ളതാണ്. പുഴയുടെ തീരത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും. 2018ന് സമാനമായ രീതിയിലുള്ള ഒഴിപ്പിക്കല്‍ ചാലക്കുടി പുഴയുടെ തീരത്തുണ്ടാകും. ആളുകള്‍ മാറാന്‍ കാത്തിരിക്കാതെ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍നിന്നും വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും അടിയന്തര നിര്‍ദേശം. ഒരു മണിക്കൂര്‍ […]

error: Protected Content !!