എകെജി സെന്ററിന്റെ പോഷകസംഘടനയാണോ ചലച്ചിത്ര അക്കാദമി എന്ന് രമേശ് ചെന്നിത്തല; വിമര്‍ശനം കമലിന്റെ കത്ത് ചൂണ്ടിക്കാട്ടി
ഇടുതുപക്ഷ പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കാന്‍ ചലച്ചിത്ര അക്കാദമി കൂട്ടു നില്‍ക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് എഴുതിയ കത്ത് ഉയര്‍ത്തിപിടിച്ചാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്‍പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,” ചെന്നിത്തല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]
