ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണം;ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമാക്കണം
ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്.ചന്ദ്രനിൽ ചാന്ദ്രയാൻ ലാൻഡ് ചെയ്ത ഇടം തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പാർലമെന്റിൽ പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമാക്കണം. അങ്ങനെ, ജിഹാദി ചിന്താഗതിക്കാരായ തീവ്രവാദികൾക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല’ എന്നായിരുന്നു സ്വാമി ചക്രപാണി എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.വിവാദ […]