അയൽവാസി വഴി കെട്ടിയടച്ചു ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം
കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം.ചക്കിട്ടപ്പാറ പള്ളുരുത്തി മുക്കിലെ മേരി എന്ന പെണ്ണമ്മയും മകൾ ജസ്റ്റിയുമാണ് ഓഫീസിൽ പ്രതിഷേധിക്കുന്നത്. അയൽവാസിയുമായി ഉള്ള വഴിത്തർക്കം പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.രാവിലെ മുതൽ ഇവർ ഓഫീസിൽ കുത്തിയിരിക്കുകയാണ്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഇവരുടെ കയ്യിൽ നിന്ന് മണ്ണണ്ണ പൊലീസ് പിടിച്ചെടുത്തു. പ്രശ്‌ന പരിഹാരത്തിനായി തഹസിൽദാർ സ്ഥലത്തെത്തി.ചർച്ചയിൽ വഴി കെട്ടിയടച്ച് […]