സോണിയഗാന്ധിയെ ഇന്ത്യയുടെ ചെയര്‍പേഴ്‌സാണാക്കാൻ തീരുമാനം; കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ നിന്ന്
സോണിയ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണായി നിയമിക്കാൻ തീരുമാനം. കോൺഗ്രസ് ഇതര പാർട്ടികളിൽ നിന്നാണ് കൺവീനർമാർ. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.നേതൃനിരയില്‍ കോണ്‍ഗ്രസ് വേണമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ പ്രസക്തി കേരളത്തിലല്ല എന്നും ദേശീയ തലത്തിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെ തത്കാലം മുന്നണി നേതാവായി ഉയര്‍ത്തിക്കാട്ടില്ല. ഇന്ത്യാ കൂട്ടായ്മയുടെ നിര്‍ണായക യോഗം വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. സോണിയ ഗാന്ധിയെ […]