കണ്ണിൽ മുളക് പൊടി വിതറി മോഷണം;മോഷ്ടിച്ച മാലയുമായി കുടുംബ സമേതമെത്തി മാപ്പ് പറഞ്ഞ് മോഷ്ടാവ്
വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം എത്തി മാല തിരികെ നല്‍കി.മൂവാറ്റുപുഴ രണ്ടാറിൽ ജനുവരി 29നു വൈകിട്ട് അഞ്ച് മണിയോടെയാണ് മോഷണം നടന്നത്.പലചരക്കു കട നടത്തുകയായിരുന്ന മാധവിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണില്‍ മുളകുപൊടി വിതറി കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് വിഷ്ണുപ്രസാദ് കടന്നുകളയുകയായിരുന്നു.തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ താഴെവീണു. ഫോണില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ […]


