ശബരിമല അയ്യപ്പന് 107 പവന്റെ സ്വര്‍ണമാല കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍
ശബരിമല അയ്യപ്പന് 107 പവന്‍ വരുന്ന സ്വര്‍ണ്ണമാല വഴിപാടായി നല്‍കി വിദേശത്ത് ബിസിനസ് ചെയ്യുന്ന മലയാളി. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ സമ്മതിച്ചിട്ടില്ല. ആറ് ശതമാനം പണിക്കൂലിയും 107 പവന്‍ (862 ഗ്രാം) സ്വര്‍ണ്ണവിലയും കണക്കാക്കിയാല്‍ മാലയുടെ വിപണി വില 44.98 ലക്ഷം രൂപയോളം വരും. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. വെള്ളിയാഴ്ച രാവിലെയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. നടയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നതിനിടയിലായിരുന്നു സ്വര്‍ണ്ണമാല അയ്യപ്പന് […]
