കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ്
കോഴിക്കോട്: നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് 801 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത് ഇതിൽ 111 പേർക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. സെൻട്രൽ മാർക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെന്റ് സ്കൂളിൽ നടത്തിയ പരിശോധയിൽ എട്ടുപേർക്കും വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് നടത്തിയ പരിശോധയിൽ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ മാത്രം 144 […]