കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം
കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം; മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം ഐപിഎസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിളക്കം. കവളപ്പാറ ഉരുള്‍പൊട്ടലില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ലെ ‘യൂണിയന്‍ ഹോം മിനിസ്‌റ്റേഴ്‌സ് സ്‌പെഷ്യല്‍ ഓപറേഷന്‍ മെഡല്‍’ ആണ് ലഭിച്ചിരിക്കുന്നത്. അടുത്ത നവംബറോട് കൂടെയാവും പുരസ്‌കാരങ്ങള്‍ കൈപ്പറ്റുക. 2019 ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ട ജില്ലയാണ് മലപ്പുറം. ഒട്ടേറെ കൃഷിയിടങ്ങളും കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും കനത്ത ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. 59 പേരെയാണ് കാണാതായത്. കേന്ദ്ര സേനയടക്കം 19 ദിവസം […]