National News

വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല; സ്വകാര്യ ആശുപതികളുടെ വാക്‌സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. സര്‍ക്കാര്‍, സ്വകാര്യ കോവിഡ‍് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമെ കുത്തിവെപ്പ് നടത്താവൂ. ജോലി ചെയ്യുന്ന സ്ഥലം, വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് നടത്താം. വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. വാക്സിനേഷൻ മാർഗനിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് […]

Health & Fitness National News

ജനുവരി 13 മുതല്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

  • 5th January 2021
  • 0 Comments

അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 13ന് വിതരണം തുടങ്ങാന്‍ സജ്ജമാണ്. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്‌സിന്‍ സംഭരണശാലകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്‌സിന്‍ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ കൊ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടേ ആവശ്യമില്ല. മുന്‍ഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകും. എന്നാല്‍, കൊവിഡ് മുന്നണി പോരാളികളായ, […]

error: Protected Content !!