Kerala News

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

ഇടതുപക്ഷ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. സില്‍വര്‍ലൈന്റെ സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും തത്വത്തില്‍ അനുമതി നല്‍കിയത് വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാനാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

National News

മുന്നറിയിപ്പില്‍ തെറ്റായ വ്യാഖ്യാനമുണ്ടാകാനുളള സാധ്യത; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടി നല്‍കി പിന്‍വലിച്ച് യുഐഡിഎഐ. തെറ്റിധരിക്കപ്പെടാണ് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീരുമാനം പിന്‍വലിച്ചത് എന്ന് യുഐഡിഎഐ ന്യായീകരണം. യുഐഡിഎഐ ബംഗ്‌ളൂരു പ്രാദേശിക കേന്ദ്രമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ആദ്യം അറിയിപ്പ് നിര്‍ദ്ദേശിച്ചിരുന്നത്. യുഐഡിഎഐ നല്‍കിയ ആധാര്‍ കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതിലും പങ്കിടുന്നതിലും സ്വാഭാവികമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ആധാര്‍ ഉടമയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സവിശേഷതകളും ആധാര്‍ ഐഡന്റിറ്റി […]

National News

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്, ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി […]

National News

ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം, ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ നേരിടുന്ന കല്‍ക്കരി ക്ഷാമത്തിന് പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ കല്‍ക്കരി ക്ഷാമം പരിഹരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഖനന മന്ത്രാലയത്തിന് കീഴിലുള്ള ‘കോള്‍ ഇന്ത്യ’യാകും കല്‍ക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന കടുത്ത കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി […]

National News

കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാന്‍ കേന്ദ്രം; സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞു

കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സോയാബീന്‍, സണ്‍ഫ്ളവര്‍ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സര്‍ക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്. 20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവ് 2024 മാര്‍ച്ച് 31വരെ തുടരും. ലോകത്ത് ഏറ്റവും കൂടുതല്‍ […]

National News

വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആറുവര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ ആണ് സര്‍ക്കാര്‍ കയറ്റുമതി കുറയ്ക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിലാണെങ്കില്‍ ബ്രസീലിനു പിന്നില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക […]

National News

യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ നിന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.വിദ്യാര്‍ത്ഥികര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. നിലവിലെ ചട്ടപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ […]

Kerala News

കടമായി ചോദിച്ച 4000 കോടി രൂപ കേന്ദ്രം അനുവദിച്ചില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേന്ദ്ര സര്‍ക്കാറിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിര്‍ദ്ദേശം ധനവകുപ്പിന് മുന്നിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. മറ്റ് മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് […]

National News

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്. ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം. ഓഗസ്റ്റ് 30-ന്, ഹര്‍ജി ഇനി പരിഗണിക്കുന്നതിന് മുന്‍പ് ചര്‍ച്ചകളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോട് കോടതി നിര്‍ദേശിച്ചു. അതേസമയം കേന്ദ്രത്തിന് വിഷയത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ […]

Kerala News

പാചകവാതക വില വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കള തന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം

പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാചകവാതക വില വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കള തന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയുണ്ടായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച മാത്രം 50 രൂപ കൂടി. മാസങ്ങളായി ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സിപിഐഎം ചൂണ്ടിക്കാണിച്ചു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലയും […]

error: Protected Content !!