Kerala News

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, സ്വാധീനങ്ങള്‍ക്ക് വഴങ്ങി അനുമതി വൈകിപ്പിക്കുന്നു, കേന്ദ്രം അനുമതി തന്നേ തീരൂവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

  • 23rd August 2022
  • 0 Comments

ഇടത് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവും ആവശ്യമുള്ള പദ്ധതിയാണിത്. ഇതിന് വേണ്ടി കേന്ദ്രത്തിന് അനുമതി നല്‍കേണ്ടി വരും. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേതീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന് അര്‍ദ്ധ അതിവേഗ റെയില്‍ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സില്‍വര്‍ […]

Kerala News

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് പിണറായി വിജയന്‍

  • 20th August 2022
  • 0 Comments

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകമായ രീതിയില്‍ സംസ്ഥാനത്ത് സാമ്പത്തിക സമ്മര്‍ദ്ദം കേന്ദ്രം ചെലുത്തുകയും ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം തടസ്സപ്പെടുത്തുന്നു. എന്നാല്‍ കേന്ദ്രീ സമാന രീതിയില്‍ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നെന്ന് അദ്ദേഹം ചൂണ്ടികാട്ടി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ കേന്ദ്രം തള്ളി വിടുകയാണെന്നും പിണറായി […]

Kerala News

ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും, കേന്ദ്രത്തിന്റെ നീക്കം കേരളത്തെ പാപ്പരാക്കാന്‍, അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് തോമസ് ഐസക്ക്

  • 11th August 2022
  • 0 Comments

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇഡിയ്ക്കെതിരെ സിപിഎം നേതാവും ധനമന്ത്രിയുമായ തോമസ് ഐസക്ക്. ‘പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്ന് കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടീസ് പിന്‍വലിക്കണം. അവര്‍ അത് ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്’, തോമസ് ഐസക് പറഞ്ഞു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. താന്‍ ഫെമ നിയമം ലംഘിച്ചെന്നാണ് ഇഡി പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യം […]

National News

ആശ്രദ്ധമായുള്ള വാഗ്ദാനങ്ങളും ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തമുണ്ടാക്കുമെന്ന് കേന്ദ്രം

  • 3rd August 2022
  • 0 Comments

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അശ്രദ്ധമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ചെലുത്തും. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപംനല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍, നീതി […]

National News

മങ്കിപോക്‌സ് മരണം: യുവാവിന് യുഎഇയില്‍ നിന്ന് യാത്രാനുമതി ലഭിച്ചത് എങ്ങനെ? കേന്ദ്രത്തിന്റെ അന്വേഷണം

  • 2nd August 2022
  • 0 Comments

മങ്കിപോക്‌സ് ബാധിച്ച് കേരളത്തില്‍ യുവാവ് മരിച്ച് രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍, രോഗി വിമാനത്തില്‍ എത്തിയത് എങ്ങനെയെന്ന് അറിയാന്‍ യുഎഇയുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടു. യുഎഇയില്‍വച്ചു തന്നെ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിച്ചത് എങ്ങനെയെന്നതിന്റെ വിശദീകരണമാണ് യുഎഇ അധികൃതരോട് സര്‍ക്കാര്‍ ആരാഞ്ഞത്. യുഎഇയില്‍ വച്ചു തന്നെ പോസിറ്റീവ് ആയതിന് ശേഷം ജൂലൈ 22 നാണ് ഇയാള്‍ കേരളത്തിലേക്ക് വിമാനം കയറിയതെന്നാണ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. രോഗി അസുഖ വിവരം അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്രം പറഞ്ഞു. […]

National News

മങ്കിപോക്‌സ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

  • 1st August 2022
  • 0 Comments

അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും മങ്കിപോക്‌സ് ബാധിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രോഗബാധിതനായ ഒരു വ്യക്തിയുമായി ദീര്‍ഘനേരം അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കം ഉണ്ടെങ്കില്‍ ആര്‍ക്കും മങ്കിപോക്‌സ് പിടിപെടാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരില്‍ മങ്കിപോക്‌സ് പടര്‍ന്നുപിടിക്കുമ്പോള്‍ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മങ്കിപോക്‌സ് ബാധിച്ച ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കിടക്കകള്‍ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി […]

Kerala News

വായ്പാപരിധി വെട്ടിക്കുറച്ച് കേന്ദ്രം; നടപടിക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി

  • 26th July 2022
  • 0 Comments

വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വഴി കേരളം കടമെടുത്ത 14,000 കോടി രൂപ, കേരളത്തിന് ആകെ കടമെടുക്കാന്‍ കഴിയുന്ന തുകയില്‍ കിഴിവു ചെയ്യുമെന്ന അറിയിപ്പ് ഈ മാസം കേരളത്തിനു ലഭിച്ചിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണു കേരളം. നടപടി പിന്‍വലിക്കണമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് മാറ്റാന്‍ മറ്റുസംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഈ 2 സ്ഥാപനങ്ങള്‍ വഴിയുള്ള കടമെടുപ്പ് […]

National News

ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുളള മരുന്നുകള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കാന്‍ കേന്ദ്രം; പ്രഖ്യാപനം ഓഗസ്റ്റ് 15ന്

  • 24th July 2022
  • 0 Comments

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 26-ന് മരുന്ന് നിര്‍മാണ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും. മരുന്നുകളുടെ വില […]

Kerala News

സില്‍വര്‍ലൈന്‍ പദ്ധതി; ഡിപിആറില്‍ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങള്‍ ഇല്ലെന്ന് കേന്ദ്രം

  • 20th July 2022
  • 0 Comments

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങള്‍ ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍. പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധന ആവശ്യമാണ്. കെ റെയിലിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയില്ലെന്നും പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. അലൈന്‍മെന്റ് പ്ലാന്‍, ബന്ധപ്പെട്ട റെയില്‍വേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിശദാംശങ്ങള്‍, നിലവിലുള്ള റെയില്‍വേ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകള്‍ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകള്‍ കെ-റെയില്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. […]

Kerala News

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

  • 19th July 2022
  • 0 Comments

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയ കേസെടുത്തു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പ്രായപൂര്‍ത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷന്‍ കേസെടുക്കുന്നത്. സംഭവത്തില്‍ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തി. മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. […]

error: Protected Content !!