National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കരടുബില്ല് കൊണ്ടുവരാന്‍ കേന്ദ്രം; മന്ത്രിസഭായോഗം ഇന്ന്

  • 24th November 2021
  • 0 Comments

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിനുളള കരടുബില്ല് കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചേരും. നരേന്ദ്ര മോദിയുടെ വസതിയില്‍വെച്ചാണ് യോഗം ചേരുന്നത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്ലാകും കൊണ്ടുവരികയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍, ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍ എന്നീ 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും. കരട് ബില്ലിന് കേന്ദ്ര കൃഷിമന്ത്രാലയം അന്തിമരൂപരേഖ നല്‍കിയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി […]

National News

ഇന്ധനവില വര്‍ദ്ധന, വിലക്കയറ്റം; കേന്ദ്രസര്‍ക്കാറിനെതിരെ മെഗാ റാലി സംഘടിപ്പിക്കാനൊരുങ്ങി പ്രിയങ്ക

  • 23rd November 2021
  • 0 Comments

ഇന്ധനവില വര്‍ധന വിലക്കയറ്റം എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധിക്കാന്‍ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക. റാലി ആസൂത്രണം ചെയ്യാന്‍ […]

National News

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

  • 18th November 2021
  • 0 Comments

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഹര്‍ജിയില്‍ ആരോപിച്ചു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി ഒരു […]

Kerala News

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തണം; കേന്ദ്രം കേരളത്തിന് കത്തയച്ചു

  • 9th November 2021
  • 0 Comments

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമും അപ്രോച്ച് റോഡുംബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിന് കേന്ദ്ര സർക്കാരിന്റെ കത്ത് . കേന്ദ്ര ജല കമീഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത്. . തമിഴ്നാട് സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്തിന് കേന്ദ്ര കത്തയച്ചിട്ടുള്ളത്. കേന്ദ്ര ജല കമീഷന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല. പുതിയ അണക്കെട്ടാണ്‌ പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമെന്നും .മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 […]

National News

സെറോടൈപ്പ്- 2 ഡെങ്കി വൈറസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

  • 19th September 2021
  • 0 Comments

അപകടകാരിയായ സെറോടൈപ്പ്- 2 ഡെങ്കി വൈറസ് കേരളമുള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു.കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോടൈപ്പ്- 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡെങ്കി വൈറസ് റിപ്പോർട്ട് ചെയ്ത കേരളമുൾപ്പെടെ ഉള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ […]

National News

കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ

  • 12th September 2021
  • 0 Comments

കോവിഡ് മരണത്തിന്റെ മാർഗരേഖ പുതുക്കി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മാര്‍ഗരേഖ പുതുക്കിയത്. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു . നേരത്തെ ഉണ്ടായിരുന്ന മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം,അപകട മരണം എന്നിവ കോവിഡ് […]

National News

വിപിഎന്‍ സര്‍വീസുകളും നിരോധിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രാലയം

  • 1st September 2021
  • 0 Comments

രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാല്‍ വി.പി.എന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) സര്‍വീസുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രാലയം. കേന്ദ്രത്തോട് വി.പി.എന്‍ സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വി.പി.എന്‍ ആപ്പുകളും ടൂളുകളും ഓണ്‍ലൈനില്‍ സുലഭമാണെന്നും ഇത് ക്രിമിനലുകള്‍ക്ക് അജ്ഞാതരായി തുടരാനുള്ള അവസരമാണ് സൃഷ്ടിക്കുന്നതെന്നുമാണ് കമ്മിറ്റിയുടെ പരാതിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാര്‍ക് വെബില്‍ വി.പി.എന്‍ ഉപയോഗിക്കപ്പെടുന്നതിനെ കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള വെബ്സൈറ്റുകള്‍ […]

Kerala News

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം; കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രം

  • 28th August 2021
  • 0 Comments

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. കോണ്‍ടാക്ട് ട്രേസിംഗ് ഉടന്‍ കേരളത്തില്‍ ശക്തിപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. 20 മുതല്‍ 25 പേരെ ഒരു പോസിറ്റിവ് കേസില്‍ ട്രേസ് ചെയ്ത് ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റിയും പഠനം നടത്തണം. […]

National News

താലിബാനോട് നിലപാടെടുക്കാതെ കേന്ദ്രം; നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

  • 26th August 2021
  • 0 Comments

താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. താലിബാന്‍ കാബൂള്‍ പിടിച്ചത് ദോഹ ധാരണ ലംഘിച്ചാണെന്നും വിദേശകാര്യമന്ത്രി ദില്ലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ താല്പര്യം സംരക്ഷിച്ച് നിലപാടെടുക്കാന്‍ സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ ഇന്നും താലിബാന്‍ തടഞ്ഞതായി യോഗത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. 31 പാര്‍ട്ടികളിലെ 47 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ കാര്യമായ ഭിന്നത പ്രകടമായില്ല. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യോഗത്തെ അറിയിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. […]

Kerala National News

കോവിഷീല്‍ഡ് വാക്സിന്‍ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കു വേണ്ടി; നിലവില്‍ മൂന്നാം ഡോസ് നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയോട് കേന്ദ്രം

  • 26th August 2021
  • 0 Comments

കോവിഷീല്‍ഡ് വാക്സിന്റെ ഒന്നാം ഡോസിനു ശേഷമുള്ള ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്സിന്‍ക്ഷാമം കൊണ്ടല്ല ഇടവേള 84 ദിവസമാക്കിയതെന്നും കേന്ദ്രം അറിയിച്ചു. നിലവില്‍ മൂന്നാംഡോസ് വാക്സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി മുന്‍പാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നല്‍കിയതായിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഷീല്‍ഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് […]

error: Protected Content !!