National News

വിമാനത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം; അറസ്റ്റ് ചെയ്ത വിദ്യാർത്ഥിയുടെ പിതാവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

  • 4th March 2022
  • 0 Comments

വിമാനയാത്രക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ലോയിസ് സോഫിയയുടെ പിതാവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ഉത്തരവാദികളായ ഏഴ് പൊലീസുകാരില്‍ നിന്ന് ഈടാക്കി മൂന്ന് മാസത്തിനകം നൽകണമെന്ന് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. മൂന്നര വര്‍ഷം മുമ്പ് ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്നാണ് കാനഡയില്‍ പഠിക്കുന്ന തമിഴ് വിദ്യാര്‍ത്ഥി ലോയിസ് സോഫിയ കേന്ദ്രസര്‍ക്കാറിനെതിരെ […]

National News

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

  • 17th January 2022
  • 0 Comments

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിനേഷൻ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഒരു വ്യക്തിയുടെ […]

National News

എയർ ഇന്ത്യ നഷ്ടത്തിൽ; കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ

  • 4th January 2022
  • 0 Comments

പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉള്ളതെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം. തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് […]

National News

ദില്ലി വായുമലിനീകരണം; നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്‌ളൈയിംങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തി കേന്ദ്ര സർക്കാർ

  • 3rd December 2021
  • 0 Comments

ദില്ലിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായും ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും കേന്ദ്ര സർക്കാർ. കേന്ദ്രം നിയോഗിച്ച എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. ദില്ലിയിലെ വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് സുപ്രീംകോടതിയിൽ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. തീരുമാനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. നടപടികൾ കോടതി നിരീക്ഷിക്കും എന്നും അറിയിച്ചിട്ടുണ്ട്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം […]

National News

ഒമിക്രോൺ; കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് കേന്ദ്രം

  • 30th November 2021
  • 0 Comments

ലോകത്തൊന്നാകെ ബാധിച്ചിരിക്കുന്ന ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ . സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വിദേശത്ത് നിന്നും എത്തുന്നവരുടെ ഹോം ഐസൊലേഷനും ഹോട്ട്‌സ്‌പോട്ടുകളുടെ നിരീക്ഷണവും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകൾ വർധിപ്പിക്കുന്നന്നതിന് പുറമെ വീടുകൾ തോറുമുള്ള വാക്സിനേഷൻ ക്യാമ്പ് ഡിസംബർ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു. തീവ്രമായ നിയന്ത്രണങ്ങൾ, സജീവമായ നിരീക്ഷണം, വാക്‌സിൻ കവറേജ് വ്യാപകമാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. നിലവിലെ […]

National News

പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടിക്ക് നീക്കം; 20 പേര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നേക്കും

  • 29th November 2021
  • 0 Comments

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ കാര്‍ഷിക നിയമങ്ങള്‍, പെഗസസ് എന്നീ വിഷയങ്ങളുന്നയിച്ച് രാജ്യസഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിക്കുള്ള നീക്കം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. 20 എംപിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് ആലോചന. ഉപരാഷ്ട്രപതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ രാജ്യസഭയില്‍ മേശയ്ക്കു മുകളില്‍ കയറിയും കടലാസുകള്‍ കീറിയെറിഞ്ഞും റൂള്‍ ബുക്ക് ചെയറിന് നേരെ എറിഞ്ഞും പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. സംഭവം അന്വേഷിക്കാന്‍ വിവിധ കക്ഷികളിലെ എംപിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് […]

Kerala News

മുല്ലപ്പെരിയാർ ബേബി ഡാം മരം മുറി; ബെന്നിച്ചൻ തോമസിന്റെ സസ്പെൻ‍ഷൻ കേന്ദ്രത്തെ അറിയിച്ചില്ല വിശദീകരണം തേടി

  • 27th November 2021
  • 0 Comments

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് വിശദീകരണം തേടി കേന്ദ്രം ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു.. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കേന്ദ്രം ആവശ്യപ്പെട്ടു. 24നാണ് കേന്ദ്രം കത്തയച്ചത്.സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ അറിയിക്കണം.ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്ര ഫോറസ്റ്റ് ഐജിയെ സർക്കാർ കൃത്യമായി […]

National News

കാര്‍ഷിക റദ്ദാക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ; ഇനി ലോക്‌സഭയില്‍ അവതരിപ്പിക്കും

  • 24th November 2021
  • 0 Comments

ഏറെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭ അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2021 ലെ ഫാം ലോസ് റിപ്പീല്‍ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുന്നതിനായി പുതിയ ബില്‍ ഇനി ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു […]

National News

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ലോകത്തിന് നൽകുന്ന സൂചനയെന്ത്; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

  • 24th November 2021
  • 0 Comments

ഡൽഹിയിൽ വായുമലിനീകരണം കുറഞ്ഞാലും കേസ് അവസാനിപ്പിക്കില്ലെന്നും വിശദമായ ഉത്തരവ് ഇറക്കുമെന്നും സുപ്രീംകോടതി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ലോകത്തിന് നൽകുന്ന സൂചന എന്താണെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. . . . ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും തുടരുന്ന നിയന്ത്രണങ്ങൾ വായുമലിനീകരണ തോത് കുറച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് കൊണ്ടിരിക്കുന്ന കർശന നിയന്ത്രങ്ങൾ അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി തുടരാൻ കോടതി ഉത്തരവിട്ടു കെട്ടിട നിര്‍മ്മാണങ്ങൾക്ക് ഉൾപ്പടെ പ്രധാന മേഖലകൾക്ക് തുടരുന്ന നിരോധനം മലിനീകരണം കുറയുന്ന സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് കേന്ദ്രം […]

National News

താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് റാലി നടത്തും; രാകേഷ് ടികായത്ത്

  • 24th November 2021
  • 0 Comments

കര്‍ഷകര്‍ക്ക് താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കുന്നതിനായി 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് റാലി നടത്തുമെന്ന് അറിയിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. നവംബര്‍ 29 നാണ് 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. സര്‍ക്കാര്‍ തുറന്നുകൊടുത്ത റോഡുകളിലൂടെയാണ് ട്രാക്ടര്‍ റാലി നടത്തുക. ഞങ്ങള്‍ റോഡുകള്‍ തടഞ്ഞെന്ന് ആരോപിച്ചിരുന്നു. റോഡ് തടയുന്നത് ഞങ്ങളുടെ രീതിയല്ല. സര്‍ക്കാരുമായി സംസാരിക്കാനാണ് ഞങ്ങള്‍ നേരെ പാര്‍ലമെന്റിലേക്ക് പോകുന്നത്. ടികായത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ […]

error: Protected Content !!