ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നു; ഗോതമ്പ് കയറ്റുമതി താൽകാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ
ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്ത് ഗോതമ്പിന്റെ കയറ്റുമതി തൽകാലം നിരോധിച്ച് ഇന്ത്യ. മെയ് 13 മുതൽ എല്ലാത്തരം ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഇതിനകം കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ലെന്നും മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരുകളുടെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. ഗോതമ്പിനെ കൂടാതെ ഉള്ളി വിത്തുകളുടെ കയറ്റുമതിയും […]